ശബരിമല നട തുറന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല നട തുറന്നു

ശബരിമല: പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ശബരിമല നട വൈകിട്ട് അഞ്ച് മണിക്ക് തുറന്നു. ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഇല്ല പ്രതിഷ്ഠദിനത്തിനോട് അനുബന്ധിച്ചുള്ള പൂജകൾ നാളെ നടക്കും. നാളെ രാവിലെ അഞ്ച് മണിക്ക് നട തുറക്കും. ഗണപതിഹോമത്തോടെ പൂജകൾക്ക് തുടക്കമാകും. സഹസ്രകലശം കളഭാഭിഷേകം, പടിപൂജ എന്നിവയും നടക്കും. പ്രതിഷ്ഠാ ദിനം പ്രമാണിച്ച് ഒരു ദിവസത്തേക്കാണ് നട തുറന്നത്. 

നാളെ വൈകിട്ട് നട അടക്കും. കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഇക്കുറിയും ഒരുക്കിയിരിക്കുന്നത്. നിലക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. നിലക്കലിൽ വാഹന പരിശോധനയടക്കം സുസജ്ജമായ സംവിധാനങ്ങളാണ് ഇക്കുറിയും.  ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വലിയ തോതിൽ ഭക്തർ സന്നിധാനത്തെത്തിയിട്ടുണ്ട്. 


LATEST NEWS