ശബരിമല: ഒരാൾ കൂടി പോലീസിന്റെ പിടിയിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല: ഒരാൾ കൂടി പോലീസിന്റെ പിടിയിൽ 

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളിൽ പങ്കെടുത്ത ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. പാലോട് സ്വദേശി സജികുമാർ ആണ് അറസ്റ്റിലായത്. ഇയാളെ പത്തനംതിട്ട പൊലീസിന് കൈമാറി. ലഭ്യമായ കണക്കനുസരിച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ് പിടിയിലായത് 3719 പേരാണ്. 

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 546 കേസുകളിലായാണ് 3719 പേരുടെ അറസ്റ്റ് നടന്നത്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 


LATEST NEWS