കുംഭമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും, കനത്ത സുരക്ഷയൊരുക്കി പോലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കുംഭമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും, കനത്ത സുരക്ഷയൊരുക്കി പോലീസ്

ശബരിമല: കുംഭമാസ പൂജകൾക്കായി ഇന്ന്  അഞ്ച് മണിക്ക്  ശബരിമല നട തുറക്കും. 3000 പോലീസുകാരുടെ കനത്ത സുരക്ഷയിലാണ് നിലയ്ക്കൽ മുതൽ സന്നിധാനംവരെയുള്ള പ്രദേശം. കൂടുതൽ യുവതികൾ ദർശനത്തിെനത്തുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് കനത്ത സുരക്ഷ.

യുവതീപ്രവേശവിധി പുനഃപരിശോധിക്കണോ എന്നകാര്യത്തിൽ സുപ്രീംകോടതി തീരുമാനം മാറ്റി വച്ചിരിക്കുകയാണ്.

മൂന്ന് എസ്.പി.മാരുടെ ചുമതലയിലാണ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷ. സ്വകാര്യവാഹനങ്ങൾ നിലയ്ക്കൽവരെ മാത്രമേ ഉണ്ടാകൂ. അവിടെനിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തും.


LATEST NEWS