സംഘര്‍ഷാവസ്ഥ; ശബരിമലയിലെ നിരോധനാജ്‍ഞ നടയടക്കും വരെ നീട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംഘര്‍ഷാവസ്ഥ; ശബരിമലയിലെ നിരോധനാജ്‍ഞ നടയടക്കും വരെ നീട്ടി

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്‍ഞ നടയടക്കുംവരെ നീട്ടി. സംഘര്‍ഷം ഉണ്ടാകുനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. തിങ്കളാഴ്ച തുലാമാസപൂജ പൂര്‍ത്തിയാക്കി നടയടയ്ക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. 

അതേസമയം, ശബരിമല ദര്‍ശനം നടത്താനുള്ള യുവതികളുടെ ശ്രമം വീണ്ടും പരാജയപ്പെട്ടു. കൊച്ചി സ്വദേശി രഹന ഫാത്തിമയും തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിതയും സന്നിധാനത്തേക്കുള്ള നടപ്പന്തല്‍ വരെയെത്തി. ഇവിടെയുണ്ടായ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടുമണിക്കൂറിനുശേഷം ഇവര്‍ക്ക് തിരിച്ചിറങ്ങേണ്ടിവന്നു.
 


LATEST NEWS