സന്നിധാനത്ത് എട്ട് പേര്‍ കസ്റ്റഡിയില്‍; പൊലീസ് സ്റ്റേഷന് മുന്നില്‍  പ്രതിഷേധവുമായി ബിജെപി എംപിമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്നിധാനത്ത് എട്ട് പേര്‍ കസ്റ്റഡിയില്‍; പൊലീസ് സ്റ്റേഷന് മുന്നില്‍  പ്രതിഷേധവുമായി ബിജെപി എംപിമാര്‍

ശബരിമല: ശബരിമല സന്നിധാനത്ത് നിന്ന് എട്ട് അയ്യപ്പഭക്തരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെ സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധം. ബി.ജെ.പിയുടെ എം.പിമാരായ വി.മുരളീധരന്‍, നളിന്‍കുമാര്‍ കട്ടീല്‍, എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നത്. 

ബിജെപി സര്‍ക്കുലര്‍ പ്രകാരം പ്രതിഷേധത്തിന് എത്തിയവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കൊല്ലം പരവൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലായിരിക്കുന്നത്.

ദര്‍ശനം നടത്താനെത്തിയ ഭക്തരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെയാണ് മുരളീധരന്‍ എംപി സന്നിധാനം സ്റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തുന്നത്. ഇവരെ ആരുപറഞ്ഞിട്ടാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാത്ത എന്തുസാഹചര്യമാണ് ഉള്ളതെന്നും വി.മുരളീധരന്‍ എം.പി ചോദിച്ചു.

കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് പമ്ബ സ്റ്റേഷനിലേക്ക് കൊണ്ടുപോകും.