സന്നിധാനത്ത്‌ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 8 പേരെ ജാമ്യം നല്‍കി വിട്ടയച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്നിധാനത്ത്‌ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 8 പേരെ ജാമ്യം നല്‍കി വിട്ടയച്ചു

ശബരിമല: സന്നിധാനത്ത്‌ പ്രതിഷേധത്തിനെത്തിയതായി സംശയിച്ച് പോലീസ് അറസ്റ്റ് ചെയ്ത 11 പേരില്‍ എട്ടുപേരെ പമ്ബയിലെത്തിച്ച്‌ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. കായംകുളം സ്വദേശി, കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി എന്നിവര്‍ സ്വന്തം പ്രദേശങ്ങളില്‍ ശബരിമല സംബന്ധിച്ച കേസുകളിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ചോദ്യം ചെയ്തു. ഒരാളുടെ മാനസികനില തകരാറിലാണെന്ന സംശയത്തില്‍, വീട്ടുകാരെ വിവരമറിയിച്ച‌് പൊലീസ‌് സുരക്ഷയില്‍ പാര്‍പ്പിച്ചിരിക്കുകയാണ‌്.

അയപ്പ ഭക്തരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ എം.പിമാരായ വി.മുരളീധരന്‍, നളിന്‍കുമാര്‍ കട്ടീല്‍, എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.

ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെത്തണമെന്ന് ബിജെപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ശബരിമലയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് കര്‍ശന നിരീക്ഷണം ആരംഭിച്ചത്.