ശബരിമല സ്ത്രീ പ്രവേശനത്തില്‍ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല സ്ത്രീ പ്രവേശനത്തില്‍ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം

തിരുവനന്തരപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം. വർഗ ബഹുജന സംഘടനകളിലൂടെ പ്രചാരണം ശക്തമാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. കോൺഗ്രസ് നിലപാട് ആത്മഹത്യാപരമെന്ന് വിലയിരുത്തൽ. പി.കെ.ശശി വിഷയത്തിലെ റിപ്പോർട്ടിൽ ചർച്ച വൈകിട്ട്. 

രാഷ്ട്രീയമായി തിരിച്ചടി നേരിട്ടിട്ടില്ല. പാളിച്ച സംഭവിച്ചിട്ടില്ല. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളില്ല. രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. എതിര്‍ പ്രചാരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യും. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിയ്ക്കാണ് ഗുണം ചെയ്യുക എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. 

അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിന്‍റെ പേരില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്നും,ജനങ്ങളുടെ ശക്തിയിൽ വിശ്വാസം അർപ്പിച്ച് ചെറുത്ത് നിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും,

സർക്കാർ നിയമപരമായി മുന്നോട്ട് പോകുമെന്നും ആരു വിചാരിച്ചാലും ഇത് വൈകാരിക പ്രശ്നമാക്കി മാറ്റാൻ കഴിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
 


LATEST NEWS