ശ്രമം ഉപേക്ഷിച്ചിട്ടില്ല, ശബരിമല ദര്‍ശനത്തിനായി മടങ്ങിയെത്തുമെന്ന് മഞ്ചു; വീടിനെ നേരേ അക്രമണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രമം ഉപേക്ഷിച്ചിട്ടില്ല, ശബരിമല ദര്‍ശനത്തിനായി മടങ്ങിയെത്തുമെന്ന് മഞ്ചു; വീടിനെ നേരേ അക്രമണം

പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തിയ ചാത്തന്നൂര്‍ സ്വദേശിനി മജ്ഞു പമ്പയില്‍ നിന്നു മടങ്ങി. എന്നാല്‍ ശബരിമല ദര്‍ശനത്തിനായി മടങ്ങിയെത്തുമെന്ന് മഞ്ജു വ്യക്തമാക്കി. ആരോഗ്യസ്ഥിതി അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ താന്‍ എത്തുമെന്ന് മഞ്ജു പറഞ്ഞു. പമ്പയില്‍ തങ്ങനായുള്ള സൗകര്യങ്ങള്‍ കുറവായതുകൊണ്ടാണ് മടങ്ങുന്നതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.  

അയ്യപ്പ ദര്‍ശനത്തിന് പമ്പയില്‍ കാത്തുനിന്ന മഞ്ജുവിന് കനത്ത മഴയാണ് പ്രശനമായത്. ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പോലീസ് സ്‌റ്റേഷനിലെത്തിയത്. 

മഞ്ജുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ ഇവര്‍ ചാത്തന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു

അതെസമയം, മഞ്ജുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ഇവരുടെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഉള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.


LATEST NEWS