നിലയ്ക്കലിലെത്തി സമരം നടത്തുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിലയ്ക്കലിലെത്തി സമരം നടത്തുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള 

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികള്‍ സമയബന്ധിതമായി നിലയ്ക്കലിലെത്തി സമരം നടത്തും് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശബരിമല വിഷയത്തില്‍ വീണ്ടും നിലയ്ക്കലില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് ബിജെപി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, പോലീസ് രാജ് അവസാനിപ്പിക്കുക, ആരാധനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാകും പ്രക്ഷോഭം. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.എസ്. ശ്രീധരന്‍ പിള്ള.

ശബരിമല കര്‍മസമിതി സന്നിധാനത്തടക്കം നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും നിര്‍ലോഭമായ പിന്തുണ കൊടുക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ബിജെപിയുടെ സമര തന്ത്രത്തിന്റെ ഭാഗമായി ബുധനാഴ്ച കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍രാധാകൃഷ്ണന്‍ ശബരിമലയിലെത്തി കാര്യങ്ങള്‍ വിലയിരുത്തും. അതുവഴി കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മനുഷ്യാവകാശ ലംഘനങ്ങളുടെ മോശപ്പെട്ട അവസ്ഥയിലേക്ക് ശബരിമലയെ എത്തിച്ചുവെന്ന് പുറംലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. 

ശബരിമലയില്‍ ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവംബര്‍ 25 മുതല്‍ 30 വരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും ഒപ്പുശേഖരണവും നടത്തും. കേരളം കണ്ട ഏറ്റവും വലിയ ജനസമ്പര്‍ക്ക യജ്ഞമാണ് നടക്കുകയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരുകോടിയിലേറെ ഒപ്പുകള്‍ ശേഖരിച്ച് ഭരണകൂടത്തിന് നല്‍കാനാണ് ഉദ്ദേശിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ അഞ്ചുമുതല്‍ 10 വരെ  പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ശബരിമല സംരക്ഷണ സദസ്സ് നടത്തുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. അതില്‍ ആത്മാര്‍ഥതയുടെ അംശമില്ല. സുപ്രീംകോടതിയെ തെറ്റിധരിപ്പിച്ച് കൂടുതല്‍ അടിച്ചമര്‍ത്തലുകള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.


 


LATEST NEWS