പോലീസ് നിർദ്ദേശം തള്ളി പന്തളം കൊട്ടാരം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോലീസ് നിർദ്ദേശം തള്ളി പന്തളം കൊട്ടാരം 

പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക തങ്ങൾ നൽകുമെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി. ശബരിമല സഘർഷത്തിൽ പ്രതികളായവർ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പോലീസ് നേരുത്തെ  കർശന നിർദ്ദേശം നൽകിയിരുന്നു. പേടകത്തിനും പല്ലക്കിനും ഒപ്പം പോകുന്നവരുടെ പട്ടിക ഇതിനോടകം തയ്യാറാക്കിയതായി കൊട്ടാരം അറിയിച്ചു.

കീഴ്വഴക്കങ്ങൾക്ക് അനുസരിച്ചു മാത്രമേ ഘോഷയാത്ര നടത്താനാവൂ എന്നാണ് കൊട്ടാരം അധികൃതർ നിലപാട് വ്യക്തമാക്കിയത്. ശബരിമല യുവതിപ്രവേശന വിധിയെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ പ്രതിചേർക്കപ്പെട്ടവർ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് പ്രസ്താവന ഇറക്കിയത്. യുവതിപ്രവേശന വിധിക്കെതിരെ ശബരിമല കർമ്മസമിതി സംസ്ഥാനത്തുടനീളം നടത്തിയ അയ്യപ്പജ്യോതിയിൽ തിരുവാഭരണത്തെ അനുഗമിക്കേണ്ട പന്തളം രാജപ്രതിനിധി രാഘവ വർമ്മയും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.  


LATEST NEWS