സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച് യുഡിഎഫ് സംഘം മടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച് യുഡിഎഫ് സംഘം മടങ്ങി

പമ്പ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘം രാവിലെ 11 മണിയോടെ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധിച്ചു. ജനപ്രതിനിധികള്‍ ഒഴികെയുള്ളവരെ പമ്പയിലേക്കു കടത്തിവിടില്ലെന്നു പൊലീസ് നിലപാടെടുത്തെങ്കിലും പിന്നീട് എല്ലാവരെയും പോകാന്‍ അനുവദിച്ചു.

യുഡിഎഫിന്റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും നേതൃത്വത്തില്‍ യുഡിഎഫ് സംഘം പമ്പ വരെ എത്തി പിന്നീട് തിരിച്ചു മടങ്ങി. സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച് യുഡിഎഫ് സംഘം മടങ്ങുകയായിരുന്നു.