ശബരിമല സ്ത്രീ പ്രവേശന വിഷയം: ചർച്ച പരാജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല സ്ത്രീ പ്രവേശന വിഷയം: ചർച്ച പരാജയം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് വിളിച്ച ചർച്ച പരാജയപ്പെട്ടു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നുപോലും ബോർഡ് അംഗീകരിച്ചില്ലെന്ന് പന്തളം രാജകുടുംബ പ്രതിനിധി ശശികുമാർ വർമ വ്യക്തമാക്കി.

ഇന്ന് തന്നെ ഹർജി നൽകണമെന്നാണ് തങ്ങൾ ബോർഡിനോട് ആവശ്യപ്പെട്ടതെന്നും എന്നാൽ 19ന് ചേരുന്ന യോഗത്തിൽ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം എടുക്കാനാകൂ എന്നാണ് ബോർ‌ഡ് വ്യക്തമാക്കിയതെന്നും  അദ്ദേഹം പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനേത്തുടർന്ന് ശശികുമാർ വർമ അടക്കമുള്ളവർ ചർച്ച ബഹിഷ്കരിച്ചു.
 


LATEST NEWS