നിലയ്ക്കലിൽ സംഘർഷം; പ്രതിഷേധം  അക്രമാസക്തമാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിലയ്ക്കലിൽ സംഘർഷം; പ്രതിഷേധം  അക്രമാസക്തമാകുന്നു

പത്തനംതിട്ട: നിലയ്ക്കലിൽ പ്രതിഷേധം സംഘർഷത്തിലേക്ക് കടക്കുന്നു, ശബരിമലയിലേക്ക് യുവതികൾ പ്രവേശിക്കുന്നത് തടയാൻ നിലയ്ക്കലിൽ ക്യാമ്പ് ചെയ്തിരുന്ന വിശ്വാസികൾ തമിഴ്‌നാട്ടിൽ നിന്നുമെത്തിയ ദമ്പതികളെ തടഞ്ഞു, ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.   പത്തനംതിട്ടയിൽനിന്നും പമ്പയിലേക്ക് പോവുകയായിരുന്ന കെഎസ് ആർ ടി സി ബസിലായിരുന്നു ദമ്പതികൾ ഉണ്ടായിരുന്നത് 

തുടർന്ന് സംഘർഷം രൂക്ഷമായതോടെ ദമ്പതികളെ പോലീസ് സ്ഥലത്തെത്തി വിശ്വാസികളിൽനിന്നും മോചിപ്പിച്ചു. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ 500 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട് 
അനാവശ്യമായി വാഹനങ്ങൾ പരിശോധിച്ചാൽ കടുത്തനടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു 


LATEST NEWS