പമ്പയില്‍ വീണ്ടും പ്രതിഷേധം; പ്രായത്തില്‍ സംശയമുന്നയിച്ച് ശബരിമലയില്‍ വീണ്ടും സ്ത്രീയെ തടഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പമ്പയില്‍ വീണ്ടും പ്രതിഷേധം; പ്രായത്തില്‍ സംശയമുന്നയിച്ച് ശബരിമലയില്‍ വീണ്ടും സ്ത്രീയെ തടഞ്ഞു

പമ്പ: പ്രായത്തില്‍ സംശയമുന്നയിച്ച് ശബരിമലയില്‍ വീണ്ടും സ്ത്രീയെ തടഞ്ഞു. മരക്കൂട്ടം വരെ എത്തിയ സ്ത്രീയെ പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ സുരക്ഷിതമായിടത്തേക്ക് കൂട്ടിക്കൊണ്ടു പോയി. സ്ത്രീയെ തിരിച്ചെത്തിയപ്പോള്‍ ഗണപതി ക്ഷേത്രത്തിന് സമീപവും പ്രതിഷേധം ഉയര്‍ന്നു.

ബാലമ്മ എന്ന സ്ത്രീയെയാണ് തടഞ്ഞത്. പ്രായം തെളിയിക്കുന്ന രേഖ കാണിക്കണമെന്നാവശ്യപ്പെട്ടാണ് നടപ്പന്തലില്‍ പ്രതിഷേധമുയര്‍ന്നത്. 47 വയസ്സേ ഉള്ളൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പൊലീസെത്തി ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.


LATEST NEWS