ശബരിമല യുവതി പ്രവേശനം;ദേവസ്വംബോര്‍ഡ് സാവകാശഹര്‍ജി നല്‍കും-എ.പദ്മകുമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല യുവതി പ്രവേശനം;ദേവസ്വംബോര്‍ഡ് സാവകാശഹര്‍ജി നല്‍കും-എ.പദ്മകുമാര്‍

പമ്പ: ശബരിമല യുവതി പ്രവേശനത്തില്‍ വിധി നടപ്പാക്കുന്നതില്‍ തേടി ദേവസ്വംബോര്‍ഡ് നാളെ സുപ്രീംകോടതിയില്‍ സാവകാശഹര്‍ജി നല്‍കും. നാളെ ഹര്‍ജി നല്‍കാനാകില്ലെങ്കില്‍ തിങ്കളാഴ്ച തീര്‍ച്ചയായും ഹര്‍ജി സമര്‍പ്പിക്കാനാകുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ വ്യക്തമാക്കി.

പന്തളം രാജകുടുംബവും തന്ത്രികുടുംബവും ഉന്നയിച്ച ആചാരപ്രശ്‌നങ്ങള്‍ കൂടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.
സാവകാശഹര്‍ജി നല്‍കാമെന്ന കാര്യത്തില്‍ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് പദ്മകുമാര്‍ വ്യക്തമാക്കി.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് മാത്രമാണ് ബോര്‍ഡ് ആവശ്യപ്പെടുക. എത്ര കാലം സാവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത്തരം ഒരു ആവശ്യവും ഇപ്പോള്‍ ബോര്‍ഡ് ഉന്നയിക്കില്ലെന്ന് പദ്മകുമാര്‍ വ്യക്തമാക്കി. എത്ര കാലം സാവകാശം നല്‍കാനാകുമെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും പദ്മകുമാര്‍ പറഞ്ഞു.