ശബരിമല സ്ത്രീപ്രവേശന വിഷയം; 19ന് നിലപാടറിയിക്കാമെന്ന് ദേവസ്വം ബോർഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല സ്ത്രീപ്രവേശന വിഷയം; 19ന് നിലപാടറിയിക്കാമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുനപരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ വെള്ളിയാഴ്ച നിലപാടറിയിക്കാമെന്ന് ദേവസ്വം ബോർഡ്. പ്രശ്നവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത ചർച്ച പരാജയമായിരുന്നില്ലെന്ന് പ്രസിഡന്‍റ് എ.പത്മകുമാര്‍ അറിയിച്ചു. 
 19ന് ചേരുന്ന യോഗത്തിൽ ബോര്‍ഡിന്‍റെ അഭിഭാഷകർ. ഇവരുമായി കൂടിയാലോചിച്ച ശേഷം നിലപാട് അറിയിക്കാമെന്നാണ് അറിയിച്ചത്. 22ന് മാത്രമേ സുപ്രീം കോടതി തുറക്കൂ എന്നിരിക്കെ ഇന്നുതന്നെ പുനഃപരിശോധനാ ഹര്‍ജി കൊടുക്കണമെന്നാണു യോഗത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്. അതു സാധിക്കില്ല- പ്രസിഡന്‍റ് പറഞ്ഞു.
 പ്രശ്ന പരിഹാരത്തിനാണു ബോര്‍ഡ് ശ്രമിച്ചത്. എന്തു നിലപാടും സ്വീകരിക്കാന്‍ തയാറാണെന്നു പ്രതിനിധികളോടു പറഞ്ഞതുമാണ്. ചര്‍ച്ച തുടരാനാണു ബോര്‍ഡ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ മുന്‍വിധിയില്ല. പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ- പത്മകുമാർ കൂട്ടിച്ചേർത്തു. 
 ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണു ദേവസ്വം ബോര്‍ഡ് തന്ത്രിമാര്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകള്‍ എന്നിവരുടെ യോഗം വിളിച്ചത്.


LATEST NEWS