ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയെക്കുറിച്ച് ദേവസ്വം ബോർഡ് നിലപാട് മാറ്റിയിട്ടില്ലെന്ന് എ.പത്മകുമാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയെക്കുറിച്ച് ദേവസ്വം ബോർഡ് നിലപാട് മാറ്റിയിട്ടില്ലെന്ന് എ.പത്മകുമാർ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിയെക്കുറിച്ച് ദേവസ്വം ബോർഡ് നിലപാട് മാറ്റിയെന്ന വാർത്തകൾ തള്ളി പ്രസിഡന്‍റ് എ.പത്മകുമാർ. ശബരിമലയിലേക്ക് സ്ത്രീകൾ വരുന്നതനുസരിച്ച് സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സ​മ​രം കാ​ര്യ​മാ​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ൾ അ​യ്യ​പ്പ​നോ​ടൊ​പ്പ​മാ​ണ്. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് അ​തി​ന്‍റേതായ പ്ര​ത്യേ​ക​തയുണ്ട്. ആചാരങ്ങളിൽ താൻ വീഴ്ച വരുത്തിയിട്ടില്ലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ധി​കാ​ര​ത്തെ ക​വ​ർ​ന്നെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചി​ട്ടി​ല്ല. സ​മ​ര​ത്തെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കാ​ൻ ബോ​ർ​ഡ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. സന്നിധാനത്തേക്ക് എത്തുന്ന ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ബോർഡ് ഒരുക്കുമെന്നും എ.പത്മകുമാർ പറഞ്ഞു.


LATEST NEWS