സനല്‍കുമാര്‍ കൊലക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം; പ്രതി രാജ്യം വിടാതിരിക്കാന്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സനല്‍കുമാര്‍ കൊലക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം; പ്രതി രാജ്യം വിടാതിരിക്കാന്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ കുമാര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച് എസ്‌പി പി എം ആന്റണി അറിയിച്ചു. മുഖ്യ പ്രതിയായ ഡിവൈഎസ്‌പി  ബി ഹരികുമാര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും ക്രൈംബ്രാഞ്ച് എസ്‌പി പറഞ്ഞു.

പ്രതി ഡിവൈഎസ്‌പി ബി ഹരികുമാറിനെക്കുറിച്ച്‌ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഡിവൈഎസ്‌പി ഇപ്പോള്‍ താമസിക്കുന്ന വീട്ടിലും തറവാട്ടുവീട്ടിലും എത്താനിടയുള്ള മറ്റ് ബന്ധു വീടുകളിലും അന്വേഷണ സംഘം എത്തി പരിശോധന നടത്തി. ഹരികുമാറിന്റെ ഫോണ്‍നമ്ബരുകളില്‍നിന്നുള്ള കോള്‍ ലിസ്റ്റ് ശേഖരിച്ച്‌ പരിശോധന നടത്തിവരികയാണ്. 

അതേസമയം, ഡിവൈഎസ്‌പി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച രാത്രി പത്തോടെയാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ മണലൂര്‍ ചെങ്കോട്ടുകോണം ചിറത്തല പുത്തന്‍വീട്ടില്‍ സനല്‍ കുമാര്‍ വാഹനമിടിച്ചു മരിച്ചത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഡിവൈഎസ്‌പി ബി ഹരികുമാര്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്ന് റോഡിലേക്ക് വീണ സനല്‍കുമാറിനെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 


LATEST NEWS