ശാ​ന്ത​ന്‍​പാ​റ കൊ​ല​പാ​ത​കം: റി​സോ​ര്‍​ട്ട് മാ​നേ​ജ​റു​ടെ സ​ഹോ​ദ​ര​ന്‍ അ​റ​സ്റ്റി​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശാ​ന്ത​ന്‍​പാ​റ കൊ​ല​പാ​ത​കം: റി​സോ​ര്‍​ട്ട് മാ​നേ​ജ​റു​ടെ സ​ഹോ​ദ​ര​ന്‍ അ​റ​സ്റ്റി​ല്‍

ഇടുക്കി: ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊലപ്പെടുത്തിയ കേസിൽ റിസോർട്ട് മാനേജരുടെ സഹോദരൻ അറസ്റ്റിൽ. വസീമിന്‍റെ സഹോദരൻ ഫഹദ് ആണ് അറസ്റ്റിലായത്. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാനും ഇയാൾ സഹായിച്ചെന്ന് പൊലീസ് പറയുന്നു. 

ഒ​ക്‌​ടോ​ബ​ര്‍ 31 മു​ത​ല്‍ കാ​ണാ​താ​യ റി​ജോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഫാം ​ഹൗ​സി​ന്‍റെ സ​മീ​പ​ത്തു നി​ര്‍​മി​ക്കു​ന്ന മ​ഴ​വെ​ള്ള സം​ഭ​ര​ണി​യോ​ടു ചേ​ര്‍​ന്നു കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ വ്യാ​ഴാ​ഴ്ച​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. റി​ജോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് തു​ണി​യോ ക​യ​റോ പോ​ലു​ള്ള വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്തു​ഞെ​രി​ച്ചാ​ണെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ശ​രീ​ര​ത്തി​ല്‍ മു​റി​വു​ക​ളോ പാ​ടു​ക​ളോ ഒ​ന്നു​മി​ല്ലെ​ന്നും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കഴിഞ്ഞ മാസം 31ന് കാണാതായ റിജോഷിന്‍റെ മൃതദേഹം ഇന്നലെയാണ് സ്വകാര്യ റിസോർട്ട് ഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. ഭ​ര്‍​ത്താ​വ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്ന​താ​യാ​ണു ലിജി മൊ​ഴി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ളി​ച്ച​ത് വ​സീ​മി​ന്‍റെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളു​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

ഇ​തി​നി​ടെ, റി​ജോ​ഷ് കൊ​ല്ല​പ്പെ​ട്ട​താ​യു​ള്ള സൂ​ച​ന​ക​ള്‍ കി​ട്ടു​ക​യും പോ​ലീ​സ് ആ ​വ​ഴി​ക്ക് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ലി​ജി​യും വ​സീ​മും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ച​തോ​ടെ ക​ഴി​ഞ്ഞ നാ​ലി​ന് ഇ​രു​വ​രും കു​ട്ടി​യു​മാ​യി നാ​ടു​വി​ടു​ക​യാ​യി​രു​ന്നു. ലി​ജി​യും കാ​മു​ക​നാ​യ വ​സി​മും ചേ​ര്‍​ന്നു റി​ജോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

റിജോഷിന്‍റെ കൊലപാതകത്തിൽ ഭാര്യ ലിജി, കാമുകൻ വസീം എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 

ഇരുവരെയും പാലയിൽ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം അവിടെ എത്തിയെങ്കിലും പിടികൂടാനായില്ല. 

റിജോഷിനെ കൊന്നത് താൻ തന്നെയെന്ന് വസീം സമ്മതിക്കുന്ന വീഡിയോ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. സഹോദരന്‍റെ മൊബൈലിലേക്കാണ് വസീം ഈ വീഡിയോ അയച്ചത്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.