തോമസ് ചാണ്ടിയുടെ രാജിയില്‍ പിണറായിയുടെ മൗനം ഒരു യുക്തികൊണ്ടും ന്യായികരിക്കാനാകുന്നില്ലെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തോമസ് ചാണ്ടിയുടെ രാജിയില്‍ പിണറായിയുടെ മൗനം ഒരു യുക്തികൊണ്ടും ന്യായികരിക്കാനാകുന്നില്ലെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി

കൊച്ചി: തോമസ് ചാണ്ടിയുടെ രാജിയില്‍ പിണറായിയുടെ മൗനം ഒരു യുക്തികൊണ്ടും ന്യായികരിക്കാനാകുന്നില്ലെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അതേ കാര്യങ്ങളുടെ കുറേക്കൂടി മോശമായ ആവര്‍ത്തനങ്ങള്‍ എന്തു യുക്തി കൊണ്ട്, ഏതു ഭാഷ കൊണ്ട് ന്യായീകരിക്കുമെന്ന് ശാരദക്കുട്ടി ചോദിക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിയുടെ രാജി കാത്ത്, ഉമ്മന്‍ ചാണ്ടി അതാവശ്യപ്പെടുന്നതു കാത്ത് നിമിഷങ്ങളെണ്ണി ജനങ്ങളും മാധ്യമ പ്രവര്‍ത്തകരും രാത്രിയും പകലും കാത്തിരുന്നത് ഇന്നലെ എന്നതു പോലെ ഓര്‍മ്മിക്കുന്നു എന്നും ശാരദക്കുട്ടി ചോദിക്കുന്നു. 

ഈ നിസ്സഹായത, ഈ അപമാനഭാരം, പിണറായി വിജയന്റെ സര്‍ക്കാരില്‍ അമിതവിശ്വാസമര്‍പ്പിച്ച എന്നെ പോലെയുള്ള ഒരു സാധാരണക്കാരിക്ക് വലിയ ശിക്ഷയായി അനുഭവപ്പെടുകയാണെന്നും ശാരദക്കുട്ടി ഫെയ്സ് ബുക്കില്‍ കുറിച്ചു.