മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ക്ലിഫ് ഹൌസില്‍ വെച്ചാണെന്ന്  സരിത 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ക്ലിഫ് ഹൌസില്‍ വെച്ചാണെന്ന്  സരിത 

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചത് ക്ലിഫ് ഹൌസില്‍ വെച്ചാണെന്ന്  സരിത എസ് നായര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നുപീഡനം. താന്‍ കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ കള്ളമില്ലെന്നും സരിത പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുട്ടുവേദനയായതിനെ തുടര്‍ന്ന് പൊതുപരിപാടികള്‍ അവസാനിപ്പിച്ച് ക്ലിഫ് ഹൗസില്‍ ഉള്ള വേളയിലാണ് തന്നെ വിളിപ്പിച്ചത്. അന്നത്തെ മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് വിളിച്ചതെന്നായിരുന്നു പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല.

തന്നെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അറസ്റ്റ് ചെയ്യണമെന്നും സരിത പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ പ്രായമോ സ്ഥാനമോ നോക്കരുത്. ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ഒരാള്‍ക്ക് എത്രശിക്ഷ കിട്ടുമോ. അത് ഉമ്മന്‍ചാണ്ടിക്ക് കിട്ടണമെന്നും സരിത പറഞ്ഞു.

ക്ലിഫ് ഹൗസുമായി നല്ല ബന്ധമുള്ളതുകൊണ്ടായിരുന്നു ഏത് സമയത്തും ക്ലിഫ് ഹൗസില്‍ എത്താന്‍ പറ്റിയത്. ഇത് തന്നെ സെക്രട്ടറിയേറ്റിലും ലഭിച്ചതായും സരിത പറയുന്നു. കേരളം കണ്ട പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി. എനിക്ക് അവരെ അറിയാമെന്നെങ്കിലും ഉമ്മന്‍ചാണ്ടിക്ക് പറയാമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് തന്നെ അറിയില്ലെന്നായിരുന്നു പറഞ്ഞത്. അത് തന്നെ വല്ലാതെ വേദനിപ്പിച്ചതായും സരിത  പറഞ്ഞു. കൂടാതെ ബിജു രാധാകൃഷ്ണനില്‍ നിന്ന് വന്‍ തുക കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.


LATEST NEWS