സരിതയുടെ ലൈംഗീക പീഡന പരാതി അന്വേഷിക്കാൻ പുതിയ സംഘം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സരിതയുടെ ലൈംഗീക പീഡന പരാതി അന്വേഷിക്കാൻ പുതിയ സംഘം

തിരുവനന്തപുരം: സരിതയുടെ ലൈംഗീക പീഡന പരാതി അന്വേഷിക്കാൻ പുതിയ സംഘം. എസ്​.പി അബ്​ദുൾ കരീമി​ന്റെ നേതൃത്വത്തിലുള്ള സംഘമാണ്​ കേസ്​ അന്വേഷിക്കുക.  നേരത്തെ, സരിതാ നായർ ദക്ഷിണമേഖല എ.ഡി.ജി.പി എസ്​. അനിൽകാന്തിന്​ ​സമർപ്പിച്ച ആറ് പരാതികളിൽ രണ്ട് പരാതികളുടെ അടിസ്​ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. 

സ​രി​ത നാ​യ​രു​ടെ പരാതിയുടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യ്ക്കെ​തി​രെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നാണ്  കേസ്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി വേ​ണു​ഗോ​പാ​ലി​നെ​തി​രെ ബ​ലാ​ത്സം​ഗ​ത്തി​നും ക്രൈംബ്രാഞ്ച് കേ​സെ​ടു​ത്തിരുന്നു.

ജ​യി​ലി​ല്‍​വ​ച്ച്‌ സ​രി​ത എ​ഴു​തി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ക്കാ​മെ​ന്നു സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ന​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. 

ഒ​റ്റ​പ്പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ന്ത്ര​ണ്ടോ​ളം നേ​താ​ക്ക​ള്‍​ക്കെ​തി​രെ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സ് നി​ല​പാ​ട്. എ​ന്നാ​ല്‍ സ​രി​ത നേ​താ​ക്ക​ള്‍​ക്കെ​തി​രെ പ്ര​ത്യേ​കം പ​രാ​തി ന​ല്‍​കി​യ​തോ​ടെ കേ​സെ​ടു​ക്കേ​ണ്ടി​വ​രി​ക​യാ​യി​രു​ന്നു. 


LATEST NEWS