ശശിക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ക്ഷുഭിതനായി മന്ത്രി എ.കെ.ബാലന്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശശിക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ക്ഷുഭിതനായി മന്ത്രി എ.കെ.ബാലന്‍ 

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗീക പീഡന പരാതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ക്ഷുഭിതനായി മന്ത്രി എ.കെ.ബാലന്‍.  പി.കെ. ശശിക്കെതിരെ യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു മന്ത്രി രോഷത്തോടെ പ്രതികരിച്ചത്. പരാതിയെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പരാതിയുടെ പകര്‍പ്പ് കാണിച്ചു. തുടര്‍ന്നാണ് നാഥനില്ലാത്ത പരാതിക്ക് പ്രതികരിക്കാനില്ലെന്ന്  അന്വേഷണ കമ്മീഷനംഗം കൂടിയായ എ.കെ. ബാലന്‍ തുറന്നടിച്ചു. 

ഇത് ആര് ആര്‍ക്കയച്ച പരാതിയാണ്. യഥാര്‍ത്ഥ നിര്‍ദേശം കാണിച്ചാല്‍ പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പീഡനക്കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് ഇതേ കാര്യം ആവര്‍ത്തിച്ച് രേന്തി ക്ഷുഭിതനായത്. 

അതേസമയം ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് എ.കെ. ബാലന്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായി, സാധാരണ അന്വേഷണ കമ്മീഷനുകളും രണ്ടര മാസത്തോളമെടുത്താണ് റിപ്പോര്‍ട്ട് നല്‍കുന്നത്. എന്നാല്‍ പരാതിക്കാരി സിപിഎം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പുതിയ പരാതിയെക്കുറിച്ച് അറിവില്ലെന്ന് ബാലന്‍ അറിയിച്ചു. യഥാര്‍ത്ഥ പരാതി കൊണ്ടുവന്നാല്‍ പ്രതികരിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


LATEST NEWS