റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ ഹിന്ദുഐക്യവേദിയുടെ പ്രതിഷേധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ ഹിന്ദുഐക്യവേദിയുടെ പ്രതിഷേധം

പമ്പ: മരക്കൂട്ടത്ത്  നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ നാമജപ പ്രതിഷേധം. നിലവിൽ ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. സ്റ്റേഷൻ രണ്ടായിരത്തിലധം ശബരിമല കർമസമിതി പ്രവർത്തകർ വളഞ്ഞു.

ശശികലയെ പൊലീസ് സന്നിധാനത്ത് എത്തിച്ച് തൊഴാൻ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം. അന്യായമായി അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. അതേസമയം, സ്റ്റേഷനിലെത്തിച്ച ശശികല ഇവിടെ ഉപവാസം തുടരുകയാണ്. സന്നിധാനത്ത് പ്രശ്നമുണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കരുതൽ തടങ്കലായിട്ടാണ് ശശികലയടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്. ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പൃഥ്വിപാൽ, ബിജെപി നേതാവ് പി.സുധീർ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.