സേവ് ആലപ്പാട്: കാമ്പസുകളിലും  തെരുവുകളിലും സമരം വ്യാപിപ്പിക്കും -എസ്.ഇർഷാദ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സേവ് ആലപ്പാട്: കാമ്പസുകളിലും  തെരുവുകളിലും സമരം വ്യാപിപ്പിക്കും -എസ്.ഇർഷാദ്

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് തീരപ്രദേശത്ത്  ആറ് പതിറ്റാണ്ടായുള്ള കരിമണൽ ഖനനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശികൾ നടത്തുന്ന അനിശ്ചതകാല റിലേ  സത്യഗ്രഹത്തിന്  ഐക്യദാർഢ്യമർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ സമരപ്പന്തൽ സന്ദർശിച്ചു.    പൊതു മേഖല സ്ഥാപനങ്ങളായ ഐ.ആർ.ഇ.എല്ലും കെ.എം.എം.എല്ലും നടത്തുന്ന ഖനനത്തിനെതിരെ ജനരോഷമുയർന്നിട്ടും നിശബ്ദമാകുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയരണമെന്നും സമരം  കാമ്പസുകളിലും  തെരുവുകളിലും  വ്യാപിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് എസ്  ഇർഷാദ് പറഞ്ഞു ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ല പ്രസിഡൻറ് എസ് എം  മുഖ്താർ , ജില്ലാ ജനറൽ സെക്രട്ടറി  ആരിഫ് സലാഹ് സെക്രട്ടറിയേറ്റ് അംഗങ്ങളായ ,അസ്ഹർ, അഷ്റഫ്,ലുക്മാൻ എന്നിവർ സന്ദർശനത്തിനു നേതൃത്വം നൽകി പ്രവർത്തകരോടൊപ്പം ഖനന മേഖല  സന്ദർശിക്കുകയും ചെയ്തു.


LATEST NEWS