‘എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാന്‍ സീറ്റ് ബെല്‍റ്റ് ശീലമാക്കുക’...!ട്രോളിന് ലുട്ടാപ്പിയെ കൂട്ടുപിടിച്ച് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാന്‍ സീറ്റ് ബെല്‍റ്റ് ശീലമാക്കുക’...!ട്രോളിന് ലുട്ടാപ്പിയെ കൂട്ടുപിടിച്ച് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ചിത്രത്തിലെ പൊലീസ്. ഇത് കേട്ടപാടെ ഡിങ്കിനിയോട് കേരളം വിടാനാവശ്യപ്പെടുന്ന ലുട്ടാപ്പി. ഒപ്പം ലുട്ടാപ്പിയുടെ സീറ്റ് ബെല്‍റ്റായ വാലിന്റെ ചിത്രവും. സേവ് ലുട്ടാപ്പി എന്ന ഹാഷ് ടാഗിനൊപ്പമാണ് കേരള  പോലീസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

സേവ് ലുട്ടാപ്പി ക്യാംപെയിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ സാഹചര്യത്തിലാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള പോലീസിന്റെ ട്രോള്‍.

മായാവി ചിത്രക്കഥയില്‍ ഡിങ്കിനി എന്ന കഥാപാത്രത്തിന്റെ വരവാണ് എല്ലാത്തിനും കാരണം. ലുട്ടാപ്പിയെ ഒഴിവാക്കിയാണ് ഡിങ്കിനിയുടെ വരവെന്നും അതല്ല ലുട്ടാപ്പിയുടെ കാമുകിയായാണ് ഡിങ്കിനി എന്നും പലതരത്തിലുള്ള ഗോസിപ്പുകള്‍ നിമിഷ നേരം കൊണ്ട് വൈറലായി. സേവ് ലുട്ടാപ്പി എന്ന ഹാഷ്ടാഗില്‍ ക്യാംപെയിനും ആരംഭിച്ചു.

അതേസമയം ഒരിക്കലും ലുട്ടാപ്പിയെ ഒഴിവാക്കില്ലെന്ന് ബാലമാസിക പ്രതികരിച്ചു. ''അടുത്ത ലക്കം ലുട്ടാപ്പി അതിഗംഭീരമായി തിരികെയെത്തും. ലുട്ടാപ്പിയുടെ ഫാന്‍സ് പവര്‍ കണ്ടറിഞ്ഞ് പുതിയ ഒരു പംക്തി തന്നെ അടുത്ത ലക്കം തുടങ്ങും. അതോടൊപ്പം ഡിങ്കിനിയുമായി ഒരു നേര്‍ക്കുനേര്‍ അഭിമുഖസംഭാഷണവും അടുത്ത ലക്കം പ്രതീക്ഷിക്കാം''അണിയറക്കാര്‍ പറഞ്ഞു.


LATEST NEWS