ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; സന്നിധാനത്ത് സുരക്ഷ ശക്തമാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; സന്നിധാനത്ത് സുരക്ഷ ശക്തമാക്കി


ശബരിമല: ഇടവമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഭക്തജനത്തിരക്ക്. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേരുന്നത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് ക്ഷേത്രനട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടന്നു. തുടര്‍ന്ന് ഗണപതി ഹോമവും പതിവ് പൂജകളും നടന്നു.

മെയ് 19 ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇടവമാസ പൂജകള്‍ക്ക് സമാപനമാകും. അതുവരെ എല്ലാ ദിവസവും നെയ്യഭിഷേകം, കളകാഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ തുടങ്ങിയവ ഉണ്ടാകും.


LATEST NEWS