എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്

തിരുവനന്തപുരം:  ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച മുഴുവന്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളെയും പോലീസ് തിരിച്ചറിഞ്ഞു. അക്രമം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും രണ്ട് പ്രതികളെ മാത്രമാണ് പോലീസിന്  പിടികൂടാന്‍ കഴിഞ്ഞിരുന്നത്. 

കേസില്‍ ഒരു എന്‍ജിഒ യൂണിയന്‍ ജില്ലാ നേതാവിനെക്കൂടി പൊലീസ് പ്രതി ചേര്‍ത്തു. ജിഎസ്ടി വകുപ്പിലെ ജീവനക്കാരന്‍ സുരേഷിനെയാണ് പ്രതിചേര്‍ത്തത്. യൂണിയന്റെ പ്രധാന നേതാക്കളായ ബാക്കി ഏഴ് പ്രതികളും ഒളിവിലാണെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. അതേസമയം, കേസില്‍ പ്രതികളായവരെ ഓഫീസില്‍ ജോലിക്ക് കയറാന്‍ അനുവദിക്കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നാണ് പൊലീസ് നിര്‍ദ്ദേശം. പ്രതികളായവര്‍ ജോലി ചെയ്യുന്ന ഓഫീസ് മേധാവികള്‍ക്കാണ് പൊലീസ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. പ്രതികള്‍ ഓഫീസിലെത്തിയാല്‍ ഉടന്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നല്‍കും.