നിയന്ത്രണം വിട്ട കാറിടിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിയന്ത്രണം വിട്ട കാറിടിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

കരുനാഗപ്പള്ളി: കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. മരുതൂര്‍ക്കുളങ്ങര തെക്ക്, കൊച്ചാണ്ടിശ്ശേരി വടക്കേതറയില്‍ രാജുസുഗന്ധി ദമ്ബതികളുടെ മകന്‍ അലന്‍ദേവ് രാജ് (14) ആണ് മരണപ്പെട്ടത്. കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ഞായറാഴ്ച വൈകിട്ട് 6.40 ന് എസ്.വിമാര്‍ക്കറ്റിനു സമീപമായിരുന്നു അപകടം. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് വരവേവിദ്യാര്‍ത്ഥിയുടെ മേല്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. 

ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച വെളുപ്പിനു 3.30 ന് മരണപ്പെടുകയായിരുന്നു.