അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ സി.പി.എം കാടടച്ച കുപ്രചരണം നടത്തുകയാണെന്ന്​ എസ്​.ഡി.പി. ഐ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ സി.പി.എം കാടടച്ച കുപ്രചരണം നടത്തുകയാണെന്ന്​ എസ്​.ഡി.പി. ഐ

കോഴിക്കോട്​: മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ സി.പി.എം കാടടച്ച കുപ്രചരണം നടത്തുകയാണെന്ന്​ എസ്​.ഡി.പി. ഐ സംസ്ഥാന പ്രസിഡൻറ്​ അബ്ദുൽ മജീദ്​ ഫൈസി. യഥാർത്ഥ പ്രതികളെ പിടികൂടുന്നതിന്​ പകരം സി.പി.എമ്മി​ന്റെ രാഷ്ട്രീയ താൽപര്യം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മജീദ്​ ഫൈസി ആരോപിച്ചു. 

കുപ്രചരണങ്ങൾക്കെതിരെ ജൂലൈ 20 മുതൽ ആഗസ്ത് 20 വരെ ‘ബഹുജൻ രാഷ്ട്രീയത്തെ തകർക്കാനാവില്ല’ എന്ന തലക്കെട്ടിൽ പ്രചരണം നടത്തുമെന്ന് മജീദ്​ ഫൈസി പറഞ്ഞു.

അതേസമയം അഭിമന്യൂ വധവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേർകൂടി ഇന്ന്​ പിടിയിലായി. നിസാർ, അനൂപ്​ സഹദ്​ എന്നിവരാണ്​ പിടിയിലായത്​. പ്രതികൾ ഉപയോഗിച്ചതെന്ന്​ കരുതുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. വടുതല സ്വദേശികളായ രണ്ട്​ പോപുലർ​ ഫ്രണ്ട്​ പ്രവർത്തകർ കൂടി കസ്റ്റഡിയിലായിട്ടുണ്ട്​. ഷിറാസ്​, ഷാജഹാൻ എന്നിവരാണ്​ പിടിയിലായത്​.