സ്വാശ്രയ മെഡിക്കൽ ഫീസ്‌: നിലവിലെ ഫീസ് ഘടനയില്‍  പ്രവേശനം തുടരാമെന്നു ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വാശ്രയ മെഡിക്കൽ ഫീസ്‌: നിലവിലെ ഫീസ് ഘടനയില്‍  പ്രവേശനം തുടരാമെന്നു ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടു നിലവിലെ ഫീസ് ഘടന തുടരാമെന്നു ഹൈക്കോടതി. സ്വാശ്രയ ഓർഡിനൻസ് ചോദ്യം ചെയ്തുള്ള മാനേജുമെന്‍റുകളുടെ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പുതുക്കിയ ഫീസ് ഘടനയിൽ പ്രവേശനം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓർഡിനൻ പുറത്തിറക്കാൻ വൈകിയതിലും ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.

സ്വാശ്രയ മെഡിക്കൽ ഫീസുകൾ കഴിഞ്ഞ ദിവസം സർക്കാർ പുതുക്കിയിരുന്നു. സ്വശ്രയ മെഡിക്കൽ കോഴ്സുകളുടെ ഫീസുകൾ ജസ്റ്റിസ് ആർ. രാജേന്ദ്ര ബാബു ചെയർമാനായ  സമിതി കഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ചിരുന്നു.സർക്കാർ പുതുക്കിയ ഓർഡിനൻസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എംബിബിഎസ് സീറ്റുകളിൽ 50,000 രൂപ കുറച്ചാണ് സർക്കാർ ഫീസ് പുതുക്കിയത്. ഇതോടെ ജനറൽ സീറ്റിൽ ഫീസ് അഞ്ച് ലക്ഷം രൂപയായി. എൻആർഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായി തുടരാനും സർക്കാർ നിശ്ചയിച്ചിരുന്നു.ബിഡിഎസ് ജനറല്‍ സീറ്റിന് 2.9 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. എന്‍ആര്‍ഐ സീറ്റിന് ആറ് ലക്ഷം രൂപയാണ് ഫീസ്. 

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനായി സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിന് പത്തംഗ സമിതിയുണ്ടാകുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവേശന മേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ചതോടെയാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്. അതോടെ സര്‍ക്കാര്‍ ആദ്യ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഫീസ് നിര്‍ണയ സമിതിയ്ക്ക്  പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.


LATEST NEWS