മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി: സെൻകുമാറിനെതിരെയും സുഭാഷ് വാസുവിനെതിരെയും കേസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി: സെൻകുമാറിനെതിരെയും സുഭാഷ് വാസുവിനെതിരെയും കേസ്

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെയും എസ്എൻഡിപി നേതാവ് സുഭാഷ് വാസുവിനെതിരെയും പൊലീസ് കേസ് എടുത്തു. പ്രസ് ക്ലബില്‍ വെച്ച്‌ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദാണ് പരാതി നല്‍കിയത്.

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്.

തുടർന്ന് സെന്‍കുമാര്‍ ഉച്ചത്തില്‍ സംസാരിക്കുകയും, മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സെൻകുമാറിന്റെ കൂടെ ഉണ്ടായിരുന്ന ഏതാനും പേർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌തു.