ലൈംഗിക ആരോപണം: പി.കെ. ശശിക്കെതിരെ നടപടിയെന്ന് സൂചന; സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലൈംഗിക ആരോപണം: പി.കെ. ശശിക്കെതിരെ നടപടിയെന്ന് സൂചന; സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം:ലൈംഗിക പീഡന വിവാദത്തില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ പാര്‍ട്ടിതല അച്ചടക്ക നടപടിയില്‍ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനം എടുത്തേക്കും. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതി എം.പിയും അടങ്ങിയ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ഇന്നത്തെ നേതൃയോഗം പരിഗണിച്ചേക്കും. നാളെ സംസ്ഥാന സമിതിയും ചേരുന്നുണ്ട്. 

ശശിക്കെതിരായ പരാതിക്കൊപ്പം, തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന ശശിയുടെ ആരോപണത്തിലും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചില കണ്ടെത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സി.പി.എം നേതൃത്വം അന്തിമതീരുമാനം എടുക്കുക.

ശബരിമല സ്ത്രീപ്രവേശന വിവാദത്തില്‍ ഇടതുമുന്നണിയും സി.പി.എം സ്വന്തം നിലയ്ക്കും പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ചര്‍ച്ചകളും ഇന്നും നാളെയുമായുള്ള സെക്രട്ടേറിയറ്റ്, സംസ്ഥാനകമ്മിറ്റി യോഗങ്ങളിലുണ്ടാവും. 
 


LATEST NEWS