ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ പീഡിപ്പിച്ചുവെന്നു കന്യാസ്ത്രീയുടെ പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ പീഡിപ്പിച്ചുവെന്നു കന്യാസ്ത്രീയുടെ പരാതി

കോട്ടയം : കത്തോലിക്ക സഭ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ പീഡിപ്പിച്ചുവെന്നു കന്യാസ്ത്രീയുടെ പരാതി. 2014ല്‍ കുറവിലങ്ങാട് വെച്ച്‌ ബിഷപ്പ് ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കോട്ടയം എസ് പിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണ ചുമതല വൈക്കം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

അതേസമയം കന്യാസ്ത്രീക്കെതിരെ ബിഷപ്പും പരാതി നല്‍കി. കന്യാസ്ത്രീക്കെതിരെ നേരത്തെ അച്ചടക്ക നടപടി എടുത്തിരുന്നെന്നും, അതിനെതിരെയുള്ള പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. പീഡന കേസ് നല്‍കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും ബിഷപ്പ് നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം ലഭിച്ചത് ബിഷപ്പിന്റെ പരാതിയെന്നും, വൈക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.