ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സിപിഎം ഏര്യാ സെക്രട്ടറിയെ സസ്പെന്‍റ് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സിപിഎം ഏര്യാ സെക്രട്ടറിയെ സസ്പെന്‍റ് ചെയ്തു

തിരുവനന്തപുരം: ഗോവയിലെ ലൈംഗിക അതിക്രമ കേസില്‍ അറസ്റ്റിലായ സി പി എം മംഗലപുരം ഏര്യാ സെക്രട്ടറി ജി.വിനോദ് കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. 

കൊല്ലം സ്വദേശിയായ സ്ത്രീക്ക് പോര്‍ച്ചുസ് പാസ്പോര്‍ട്ട് തരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കിയ ഗോവിലെത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മഡ്ഗാവ് പൊലീസിന്‍റെ കേസ്.

വിദേശത്തു ജോലി ചെയ്തിരുന്ന സ്ത്രീ ഇപ്പോള്‍ തലസ്ഥാനത്താണ് താമസം. ഇവ‍ര്‍ തമ്മില്‍ ഒന്നരമാസത്തെ പരിചയം മാത്രമ ഉള്ളുവെന്ന് പൊലീസ് പറയുന്നു. അതേ സമയം റിമാന്‍ഡില്‍ കഴിയുന്ന വിനോദ് കഴിഞ്ഞ ദിവസം ചില പ്രാദേശിക നേതാക്കളെ ഫോണില്‍ വിളിച്ചു. ഗൂഡാലോചനയുണ്ടെന്നാണ് വിനോദുമായുള്ള അടുപ്പമുള്ളവര്‍ ആരോപിക്കുന്നത്.


LATEST NEWS