മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു; സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു; സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ ഒരു എസ്.എഫ്.ഐ പ്രവർത്തകനായ വിദ്യാർഥി കുത്തേറ്റ് മരിച്ചു. രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു (20)വാണ് മരിച്ചത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമാണ് മരിച്ച അഭിമന്യു.

കോട്ടയം സ്വദേശിയായ അര്‍ജുന്‍ (19)എന്ന വിദ്യാര്‍ഥിക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അർജുൻ അപകടനില തരണം ചെയ്തിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ്‌ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരും കാമ്പസ് ഫ്രണ്ട്‌ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. നവാഗതരെ സ്വീകരിക്കുന്നതിനു വേണ്ടി ക്യാമ്പസ്സിൽ നടത്തുന്ന ഒരുക്കങ്ങൾക്കിടെയാണ് പുറത്തു നിന്നെത്തിയ NDF ക്രിമിനിലുകളുടെ നേതൃത്വത്തിൽ ഏകപക്ഷീയമായി SFI പ്രവർത്തകരെ ആക്രമിക്കുന്നത്. 

സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നാളെ  സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്യുന്നു.
ക്യാമ്പസ്സുകളെ ചോരക്കളമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന NDF - ക്യാമ്പസ്സ് ഫ്രണ്ട് ശക്തികളെ ഒറ്റപ്പെടുത്തണമെന്നു SFI പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.


LATEST NEWS