ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തി എ.എൻ.ഷംസീറിനെതിരെ പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തി എ.എൻ.ഷംസീറിനെതിരെ പരാതി

മലപ്പുറം ∙ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന് എ.എൻ.ഷംസീർ എംഎൽഎക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രസംഗത്തിന്റെ വിഡിയോയും കൈമാറി.

ജുലൈ 23ന് മലപ്പുറം ടൗൺ ഹാളിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ കൺവൻഷനിലെ പ്രസംഗം സംബന്ധിച്ചാണു പരാതി. ഇരയുടെ പേര് വെളിപ്പെടുത്തി, പണം ലഭിച്ചാൽ കേസ് ഒത്തുതീർപ്പാക്കാനും നടി തയാറാകുമെന്ന് ആക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ ഐപിസി 228 അനുസരിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


LATEST NEWS