ശാന്തിവനം:  വൈദ്യുതി ലൈനിന്റെ റൂട്ട് മാറ്റി സ്ഥാപിക്കണമെന്ന് സലിംഅലി ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശാന്തിവനം:  വൈദ്യുതി ലൈനിന്റെ റൂട്ട് മാറ്റി സ്ഥാപിക്കണമെന്ന് സലിംഅലി ഫൗണ്ടേഷന്‍

കൊച്ചി: ശാന്തിവനത്തിന് വന്‍ നാശനഷ്ടം ഉണ്ടാക്കുന്ന രീതിയില്‍  നിലവില്‍ കെ.എസ്.ഇ.ബി നടത്തിക്കൊണ്ടിരിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നും പകരം വൈദ്യുതി ലൈനിന്റെ റൂട്ട് മാറ്റി സ്ഥാപിക്കണമെന്നും സലിംഅലി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ശാന്തിവനത്തിലെ 0.62 സെന്റ് ഭൂമിയില്‍ നിര്‍മാണം നടത്താന്‍ മാത്രമാണ് കെ.എസ്.ഇ.ബിക്ക് അനുമതി ഉള്ളതെങ്കിലും 20 സെന്റ് സ്ഥലം നശിപ്പിച്ച രീതിയിലാണിപ്പോള്‍. കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്ഥലമുടമ യതാര്‍ത്ഥത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കയാണ്. സലിം അലി ഫൗണ്ടേഷന്‍ ഭാരവാഹികളായ വിജയന്‍, പ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


LATEST NEWS