തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവം; സുഖം പ്രാപിക്കുന്നതായി ശശി തരൂര്‍; രാഹുല്‍ ഗാന്ധിയടക്കം എല്ലാവര്‍ക്കും നന്ദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ സംഭവം; സുഖം പ്രാപിക്കുന്നതായി ശശി തരൂര്‍; രാഹുല്‍ ഗാന്ധിയടക്കം എല്ലാവര്‍ക്കും നന്ദി

തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തലയ്ക്കേറ്റ പരിക്കില്‍ നിന്ന് സുഖം പ്രാപിക്കുന്നതായി ശശി തരൂര്‍. പരിക്കേറ്റ വിവരമറിഞ്ഞ് സുഖവിവരം അന്വേഷിച്ച്‌ വിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

24 മണിക്കൂര്‍ ആശുപത്രി നിരീക്ഷണത്തിലാണെന്നും തലയ്ക്ക് എട്ട് സ്റ്റിച്ചുണ്ടെന്നും ട്വിറ്ററിലൂടെ ശശി തരൂര്‍ വ്യക്തമാക്കി.

അതേസമയം, ത​രൂ​രി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെട്ടു. ത​രൂ​രി​നെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണോ ന​ട​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ത​ന്പാ​നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര നേര്‍ച്ചക്കിടെയായിരുന്നു അപകടമുണ്ടായത്. കൊളുത്ത് പൊട്ടി ത്രാസ് ശശി തരൂരിന്റെ തലയില്‍ വീഴുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.  അപകടം നടന്ന  ഉടന്‍ പ്രവര്‍ത്തകര്‍ ശശി തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച് ഉണ്ട്.