ഹിപ്പോപൊടോമോനസ്ട്രോസെസ്ക്വിപെടലിയോഫോബിക് ഇല്ലാതെ ശശി തരൂർ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിപ്പോപൊടോമോനസ്ട്രോസെസ്ക്വിപെടലിയോഫോബിക് ഇല്ലാതെ ശശി തരൂർ 

 'ഹിപ്പോപൊടോമോനസ്ട്രോസെസ്ക്വിപെടലിയോഫോബിക്' എന്ന് വെച്ചാൽ നീണ്ട വാക്കുകളെ പേടിക്കുക. ശശി തരൂർ എം.പി ക്ക് ആ പേടി തീരെ ഇല്ല.പദപ്രയോഗത്തിൽ കടുകട്ടി വാക്കുകളെ വിടാതെ തുടർന്ന് കൊണ്ടിരിക്കുകയാണ് ശശി തരൂർ എം.പി. 'ദ പാരാഡോക്‌സിക്കൽ പ്രൈംമിനിസ്‌റ്റർ നരേന്ദ്രമോദി' എന്ന പുസ്‌തകത്തെക്കുറിച്ചുള്ള ട്വീറ്റിൽ 'ഫ്‌ളൊക്‌സിനോസിനിഹിലിപിലിഫിക്കേഷൻ' എന്ന വാക്ക് വൈറൽ ആയിരുന്നു. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ്  അർത്ഥം. ഇപ്പോൾ  'ഹിപ്പോപൊടോമോനസ്ട്രോസെസ്ക്വിപെടലിയോഫോബിക്'  എന്ന പദം ഉപയോഗിച്ച് വൈറലായതിനെ വിശദീകരിച്ചിരിക്കുകയാണ്.

വിശദീകരണം ഇങ്ങനെ 'എന്റെ ട്വീറ്റ് വഴി ഹിപ്പോപൊടോമോനസ്ട്രോസെസ്ക്വിപെടലിയോഫോബിക്  പകർച്ചവ്യാധി ഉണ്ടായതിൽ ഖേദിക്കുന്നു.മേൽ പറഞ്ഞത്  കേട്ട് പേടിക്കണ്ട, അതിനർത്ഥം നീണ്ട  വാക്കുകളോട് ഭയം തോന്നുക എന്നാണ്.പാരഡോക്‌സിക്കൽ എന്നതിനേക്കൾ വലിയ വാക്കുകൾ ഒന്നും ദി പാരഡോക്‌സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്‌തകത്തിൽ ഇല്ല'.

വൈറലായതോടെ താൻ  എന്തിനാണ് ഇത്രയധികം കടുകട്ടി വാക്കുകൾ ഉപയോഗിക്കുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശശി തരൂർ എം.പി.ഇതൊക്കെ ഒരു മാർക്കറ്റിംഗ് സ്‌ട്രാറ്റജിയാണെന്നും,വെറുതെ ഒരു പുസ്തകം എഴുതുന്നു എന്ന് പറഞ്ഞാൽ അത് വാർത്തയാവില്ലെന്നും, അതുകൊണ്ടുള്ള നമ്പറാണിതെന്നും തരൂർ വെളിപ്പെടുത്തി.