ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അപ്പീലിന് പോയതെന്ന് എംഎം ഹസന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അപ്പീലിന് പോയതെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അപ്പീലിന് പോയതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ . ശുഹൈബിന്റെ മാതാപിതാക്കള്‍ക്ക് അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും ഹസന്‍ പറഞ്ഞു. കേസിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താത്കാലിക സ്‌റ്റേ അനുവദിച്ച സാഹചര്യത്തിലാണ് ഹസന്റെ പ്രതികരണം.

സര്‍ക്കാരിന്റെ ചെലവില്‍ സുപ്രിം കോടതിയിലെ അഭിഭാഷകനെ കൊണ്ടുവന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ്. കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്. 41 വെട്ടേറ്റ ശുഹൈബിന് കൊടുത്ത 42-ാമത്തെ വെട്ടാണ് മുഖ്യമന്ത്രിയുടെ ഈ നടപടിയെന്നും ഹസന്‍ ആരോപിച്ചു.അതേസമയം, സിബിഐ അന്വേഷണം ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത് തിരിച്ചടിയല്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. വാദം കേള്‍ക്കുന്നതോടെ ഡിവിഷന്‍ ബെഞ്ച് തന്നെ സ്റ്റേ നീക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

മാര്‍ച്ച് ഏഴിനായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ ശുബൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 


LATEST NEWS