ഷുഹൈബ് വധകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും : രമേശ് ചെന്നിത്തല.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷുഹൈബ് വധകേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും : രമേശ് ചെന്നിത്തല.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  സിബിഐ അന്വേഷണത്തില്‍ നിന്ന് പിന്നോട്ടില്ല. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കേസ് സിബിഐ അന്വേഷിക്കുന്നതിന് സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരായ സർക്കാരിന്റെ അപ്പീൽ പരിഗണിച്ചാണ് അന്വേഷണം താൽക്കാലികമായി സ്റ്റേ ചെയ്തത്.

ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമർശങ്ങൾ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. 


Loading...
LATEST NEWS