ഷുഹൈബ് വധ കേസ് : സിബിഐ അന്വേഷിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷുഹൈബ് വധ കേസ് : സിബിഐ അന്വേഷിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധ കേസ് സിബിഐ അന്വേഷിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ 23ന് വിശദമായ വാദം കേള്‍ക്കും.അതു വരെയാണ് സ്റ്റേ ചെയ്തിട്ടുള്ളത്

ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. കേരളാ പൊലീസിനെതിരെ അതിരൂക്ഷ പരാമർശങ്ങൾ നടത്തിയാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. അന്വേഷണത്തിൽ സംസ്ഥാന സർക്കാർ സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ജസ്റ്റിസ് കമാല്‍ പാഷെയുടെ ഉത്തരവ്. സിംഗിള്‍ ബെഞ്ചിന് പരിഗണിക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടും കോടതി തള്ളിയിരുന്നു. 

കേസിൽ ഉന്നതതല ഗൂഢാലോചന നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്നു നിർദ്ദേശിച്ച കോടതി, അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐയ്ക്കു കൈമാറാനും നേരത്തെ ഉത്തരവിട്ടിരുന്നു. 


LATEST NEWS