ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജെന്ന്  കെ.സുധാകരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജെന്ന്  കെ.സുധാകരന്‍

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്നത് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍..

ടി.പി ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുമായി സമാനമാണ് ഷുഹൈബിന്റെ ശരീരത്തിലെ മുറിവുകളും.അറസ്റ്റിലായ  ആകാശ് തില്ലങ്കേരി പി.ജയരാജന്റെ സന്തത സഹചാരിയാണ്. ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തിലുണ്ടെങ്കില്‍ അത് ജയരാജന്‍ അറിവോടെയാണെന്ന് സുധാകരന്‍ ആരോപിച്ചു.

ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് ഷുഹൈബിനെ വധിക്കാന്‍ വേണ്ടിയാണെന്നും സുധാകരന്‍ ആരോപിച്ചു.

ശു​ഹൈ​ബ് വ​ധ​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ​ത് ഡ​മ്മി പ്ര​തി​ക​ളാ​ണെ​ന്ന് കെ.​സു​ധാ​ക​ര​ന്‍ നേരത്തേ ആരോപിച്ചിരുന്നു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴ​ട​ങ്ങി​യ​താ​ണെ​ന്ന് കോ​ടി​യേ​രി പ​റ​യു​മ്പോ​ള്‍ അ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ത് യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

കൂടാതെ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചു. പ്രതികൾ വാടകയ്ക്കെടുത്ത രണ്ടു കാറുകളിലാണ്  ആക്രമണത്തിനെത്തിയത്. പ്രതികളിൽ ചിലർ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. ഇവർക്കായി പോലീസ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.


LATEST NEWS