ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. തലശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 302.120B എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്. 

2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടിയിരുന്നു.


LATEST NEWS