ഷുക്കൂർ വധം: നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ: വി എസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷുക്കൂർ വധം: നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ: വി എസ്

ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവും ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ. 

തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് ജയരാജനെതിരെയുള്ള നടപടി രാഷ്ട്രീയപ്രേരിതമല്ലേ എന്ന ചോദ്യത്തിന് വി എസിന്റെ മറുപടി ‘നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ’ എന്നായിരുന്നു. സിബിഐയെ ഉപയോഗിച്ചു ബിജെപി രാഷ്ട്രീയനീക്കം നടത്തുകയല്ലേ എന്നു ചോദിച്ചപ്പോൾ ‘നിയമം നിയമത്തിന്റെ വഴിക്കു ശരിയായി പോകുന്നതല്ലേ നല്ലത്?’ എന്നായിരുന്നു വി എസിന്റെ പ്രതികരണം .


LATEST NEWS