സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്റെത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്റെത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: പത്തനാപുരത്ത് മൗണ്ട് താബോര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസണ്‍ മാത്യുവിന്റെത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും അന്നനാളത്തിലും വെള്ളം കയറിയതാണ് മരണ കാരണമെന്നും വയറ്റില്‍ നിന്നും പാറ്റഗുളികളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.    

സിസ്റ്റര്‍ സൂസണ്‍ മാത്യു  ഇരുകൈകളിലെയും കൈത്തണ്ട മുറിച്ചശേഷം ഗുളികകള്‍ കഴിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.എന്നാല്‍ മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.

സിസ്റ്ററിന്റെ കിടപ്പുമുറിയില്‍ നിന്ന് 60 മീറ്റര്‍ ദൂരത്ത് കാണുന്ന കിണറിന്റെ ഭാഗത്തേക്ക് ഇരു കൈയിലേയും മുറിവുമായി കന്യാസ്ത്രീ എങ്ങനെ എത്തി എന്നതാണ് പൊലീസിനെ കുഴപ്പിക്കുന്ന ചോദ്യം. മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഡോ.ശശികലയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടന്നത്. നടപടികളുടെ ദൃശ്യങ്ങള്‍ പൊലീസ് പകര്‍ത്തിട്ടുണ്ട്. 


 


LATEST NEWS