പി കെ ശശിയെ തിരിച്ചെടുക്കുമ്പോള്‍ പാര്‍ട്ടി സ്ഥാനങ്ങളൊന്നും നല്‍കരുതെന്ന് സീതാറാം യെച്ചൂരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പി കെ ശശിയെ തിരിച്ചെടുക്കുമ്പോള്‍ പാര്‍ട്ടി സ്ഥാനങ്ങളൊന്നും നല്‍കരുതെന്ന് സീതാറാം യെച്ചൂരി

ന്യൂഡെല്‍ഹി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുമ്പോഴും പാര്‍ട്ടി സ്ഥാനങ്ങളൊന്നും നല്‍കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദ്ദേശിച്ചു. ഡീഡനപരാതിയെ തുടര്‍ന്ന പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷനിലായിരുന്നു പികെ ശശി.

സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കുമ്പോഴും ശശിക്ക് പ്രാഥമിക അംഗത്വം മാത്രമേ നല്‍കാവൂ എന്ന് സീതാറാം യെച്ചൂരി പറഞ്ഞു.കേന്ദ്ര കമ്മറ്റിയിലാണ് യെച്ചൂരി ഈ നിര്‍ദേശം പറഞ്ഞത്.ശശിയെ ആറു മാസം സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കേന്ദ്ര കമ്മിറ്റിയും ശരിവെച്ചു.