ശര്‍മ്മയ്ക്ക് ഇംഗ്ലീഷ് അറിയാത്തതിനാല്‍ സ്മാര്‍ട്ട്‌സിറ്റി വൈകി

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സ്മാര്‍ട്ട്‌സിറ്റി വൈകിയതിന് കാരണം ചെയര്‍മാനായിരുന്ന എസ് ശര്‍മ്മയ്ക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ടായിരുന്നു എന്ന് ഒരു ഉന്നതന്റെ വെളിപ്പെടുത്തല്‍.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശര്‍മ്മയ്ക്ക് ഇംഗ്ലീഷ് അറിയാത്തതിനാല്‍ സ്മാര്‍ട്ട്‌സിറ്റി വൈകി

തിരുവനന്തപുരം: 2001-ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഭരണകാലത്ത് സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടക്കാത്തതിന് കാരണം എസ് ശര്‍മ്മയ്ക്ക് ഇംഗ്ലീഷ് അറിയാത്തതിനാലായിരുന്നു എന്ന് സ്മാര്‍ട്ട്‌സിറ്റിയിലെ ഒരു ഉന്നതന്‍ അന്വേഷണംഡോട്ട്‌കോമിനോട് വെളിപ്പെടുത്തി. 2006-2011 ലെ എല്‍ഡിഎഫ് ഭരണകാലത്ത് എസ് ശര്‍മ്മയായിരുന്നു സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ചെയര്‍മാന്‍. ശര്‍മ്മയുമായി ആശയവിനിമയത്തിലുണ്ടായ തടസ്സമാണ് ഇടതുഭരണകാലത്ത് സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടക്കാതെ പോയത്. അതേസമയം തോമസ് ഐസക്കിനെ പോലെയുള്ള ആരെങ്കിലും ആയിരുന്നു സ്മാര്‍ട്ട്‌സിറ്റിയുടെ ചെയര്‍മാനെങ്കില്‍ ഈ സ്വപ്‌നപദ്ധതി ഇടതുഭരണകാലത്ത് യാഥാര്‍ത്ഥ്യമാകുമായിരുന്നു. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരനും വിശ്വസ്തനുമായിരുന്നു ശര്‍മ്മ. വി എസ്സിന്റെ സമ്മര്‍ദ്ദഫലമായാണ് ശര്‍മ്മയെ സ്മാര്‍ട്ട്‌സിറ്റിയുടെ ചെയര്‍മാനാക്കിയത്. അതിനു വി എസ് പറഞ്ഞ ന്യായീകരണം എസ് ശര്‍മ്മ എറണാകുളം ജില്ലയില്‍ നിന്നുള്ള മന്ത്രിയാണെന്നും സ്മാര്‍ട്ട്‌സിറ്റി വരുന്നത് എറണാകുളം ജില്ലയിലാണെന്നുമായിരുന്നു. ഒടുവില്‍ ശര്‍മ്മയും സ്മാര്‍ട്ട്‌സിറ്റിയുടെ പ്രായോജകരായ ദുബായിലെ കമ്പനിയുടെ മാനേജ്‌മെന്റും തമ്മില്‍ ആശയവിനിമയം നടക്കാതെ വന്നതോടെ പദ്ധതി നീണ്ടുപോയപ്പോള്‍ വി എസ്സ് പറഞ്ഞ ന്യായീകരണം ലോക സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി സ്മാര്‍ട്ട്‌സിറ്റിയുടെ പ്രായോജകരായ ദുബായി കമ്പനിയുടെ കൈവശം പണമില്ലാത്തതുകൊണ്ടാണ് പദ്ധതി നീളുന്നത് എന്നായിരുന്നു. ഇത് ശുദ്ധകളവായിരുന്നുവെന്നും യഥാര്‍ത്ഥ വസ്തുത വി എസ് മറച്ചു പിടിക്കുകയുമാണ് ചെയ്തതെന്നാണ് സ്മാര്‍ട്ട്‌സിറ്റിയുടെ ഉന്നതന്‍ അന്വേഷണംഡോട്ട്‌കോമിനോട് വ്യക്തമാക്കിയത്. 
    അഞ്ചാംവട്ടം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന എസ് ശര്‍മ്മ വൈപ്പിനില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങി. രണ്ട് തവണ അദ്ദേഹം മന്ത്രി ആയിരുന്നു. മൂന്ന് തവണ വടക്കേക്കരയില്‍ നിന്നും വിജയിച്ച ശര്‍മ്മ 2001-ല്‍ വൈപ്പിനില്‍ നിന്നും അജയ് തറയിലിനെ തറ പറ്റിച്ചാണ് വിജയക്കൊടി പാറിച്ചത്.   

 


LATEST NEWS