വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
ചാലക്കുടി: സ്കൂൾ വളപ്പിൽ വിദ്യാർഥിക്ക് പാമ്പുകടിയേറ്റു. ചാലക്കുടി കാര്‍മല്‍ സ്കൂള്‍ വളപ്പില്‍ വെച്ചാണ് വിദ്യാര്‍ഥിയ്ക്ക് പാമ്പ് കടിയേറ്റത്. അഞ്ചാം ക്ലാസുകാരനായ ജെറാള്‍ഡിനാണ്(9) കടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഒളരി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് പാമ്പിനെ പിടികൂടി. പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍നിന്നാണ് പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞയാഴ്ചയാണ് വയനാട് സർവജന സ്കൂളിലെ വിദ്യാർഥി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ചത്. സ്കൂൾ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് ചികിത്സ വൈകിപ്പിച്ചതാണ് മരണകാരണമെന്ന് ആരോപിച്ച് സ്കൂളില്‍ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരികയായിരുന്നു. ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിച്ചു.